മക്ക : മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളും പുത്തനാശയങ്ങളും പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന രീതിയില്‍ പുതിയ പ്രസ്താവനകളും പ്രചാരണങ്ങളുമായി ഇപ്പോള്‍ രംഗത്തു വരുന്നവര്‍ പത്തു വര്‍ഷം മുമ്പ് പറയേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത് എന്നും ഈ അപകടം നേരത്തെ തിരിച്ചറിഞ്ഞ് ഇക്കാര്യം ഉന്നയിച്ചവരെ അന്ന് ആദര്‍ശ വ്യതിയാനം ആരോപിച്ച് പുറത്താക്കുകയും പിരിച്ചുവിടുകയുമാണ് ചെയ്തതെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരിയാട് പ്രസ്താവിച്ചു. ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇസ’ലാഹീ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത് പത്തുവര്‍ഷം മുമ്പ് തന്നെ പലരും ചൂണ്ടിക്കാണിച്ചതായിരുന്നു. വാദിയെ പ്രതിയാക്കി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചവരെ പുറത്തു നിര്‍ത്താന്‍ കരുക്കള്‍ നീക്കിയവരാണ് ഇപ്പോള്‍ വന രോദനം പോലുള്ള പ്രസ്താവനകള്‍ തട്ടി വിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ആദര്‍ശം അംഗീകരിക്കുന്നവര്‍ ഇപ്പോഴും കോഴിക്കോട് മര്‍ക്കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട് .
പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പത്തു വര്‍ഷത്തിലധികക്കാലം സൌകര്യങ്ങള്‍ ചെയ്തുകൊടുത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.
സാത്വികരായ പണ്ഡിതന്മാര്‍ക്കു നേരെ ആദര്‍ശ വ്യതിയാനം ആരോപിക്കുകയും കള്ളക്കേസുകള്‍ കൊടുക്കുകയും ചെയ്തവര്‍ അവ തിരുത്താതെ പുതിയ പ്രചാരണങ്ങളുമായി വരുന്നത് പരിഹാസ്യമാണ്. ഇപ്പോഴത്തെ പ്രസ്താവനകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ സി പി ഉമര്‍ സുല്ലമിയും, ഡോ. ഇകെ അഹ്മദ് കുട്ടിയും നേതൃത്വം നല്‍കുന്ന യഥാര്‍ത്ഥ ആദര്‍ശപ്രസ്ഥാനത്തിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം