
ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴിലുളള അല്‍ ഹുദ മദ്‌റസയുടെ അവധിക്കാല മതപഠനകോഴ്‌സിന് അഡ്‌മിഷന്‍ തുടങ്ങി. കുട്ടികളുടെ വേനലവധിക്കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി വിജ്‌ഞാനവും വിനോദവും കോര്ത്തി ണക്കിയ സിലബസാണ് ഈ വര്ഷയത്തേതെന്ന് കോഴ്‌സ് ഡയറക്‌ടര്‍ അഹമ്മദ് കുട്ടി മദനി പറഞ്ഞു.
ജൂലൈ 17 മുതല്‍ സെപ്‌ഒംബര്‍ 15 വരെ വ്യാഴം, വെളളി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് പഠനസമയം.
ഖുര്ആരന്‍, ഹദീസ്, ഇസ്‌ലാമിക ചരിത്രം, കര്മഅശാസ്‌ത്രം, ഹിഫ്‌ള്, നിത്യജീവിതത്തിലെ പ്രാർഥനകൾ, വ്യക്‌തിത്വ വികസന ക്ലാസുകള്‍ എന്നിവക്ക് പുറമെ ഇസ്‌ലാമിക അനുഷ്‌ഠാനങ്ങളില്‍ പ്രായോഗിക പരിശീലനവും പാഠ്യപദ്‌ധതിയുടെ ഭാഗമായി ഉൾക്കൊളളിച്ചിട്ടുണ്ട്. കലാകായിക സാഹിത്യ മത്‌സരങ്ങള്‍, ക്വിസ്, പഠന വിനോദ യാത്രകള്‍, എന്നിവയുള്കൊളളുന്ന വിനോദ വിജ്‌ഞാന പരിപാടികളും പാഠ്യപദ്‌ധതിയിലുള്പെകടുത്തിയിട്ടുണ്ട്.



കൂടുതല്‍ വിവരങ്ങള്ക്കും അഡ്‌മിഷനും 6571566, 0507505591, 0502611731
എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം