റിയാദ്: സൗദി ഇസ്ലാഹി സെന്റ്റിന്റെ കീഴിലുള്ള ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ അവധിക്കാല പഠനക്യാമ്പ് ജൂലൈ 15ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘വേനലവധി നന്മയുടെ നേര്‍വഴി’ എന്ന പ്രമേയത്തില്‍ കേരളത്തിലും പുറത്തും നടക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണിത്.
ജൂലൈ 15മുതല്‍ ആഗസ്ത് ആറ് വരെയുള്ള വ്യാഴം വെള്ളി ദിവസങ്ങളിലാണ് ക്യാമ്പ്. വ്യാഴായ്ച്ചകളില്‍ ഉച്ചക്ക് ശേഷം രണ്ട് മുതല്‍ വൈകീട്ട് ആറ് വരെയും വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയും അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയിലാണ് പരിപാടി. ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന ഖുര്‍ആന്‍ മനപ്പാഠക്ലാസുകള്‍ ജൂലൈ 17ന് ആരംഭിക്കും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെയാണ് മനപാഠക്ലാസ്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന ക്യമ്പ് ഇത്തവണ കൂടുതല്‍ പരിപാടികളോടെ വിപുലമായാണ് നടക്കുന്നത്. പ്രഗല്‍ഭരും പരിചയസമ്പന്നരുമായ അധ്യാപകര്‍ ക്ലാസെടുക്കും. വിനോദത്തിനൊപ്പം വിജ്ഞാനവും പകരും വിധമാകും ക്യാമ്പ്. ഖുര്‍ആന്‍ പാരായണ പരിശീലനവും ഖുര്‍ആനും പ്രാര്‍ത്ഥകളും മനപാഠമാക്കല്‍, ആരാധന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവക്കു പുറമെ കലാ-സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും നടക്കും. ചുമര്‍പത്രം, നിഘണ്ടു നിര്‍മ്മാണം, പ്രൊജക്റ്റ് വര്‍ക്കുകള്‍, കൈയെഴുത്ത് മാഗസിന്‍, എക്സിബിഷന്‍, പദപ്പയറ്റ്, ക്വിസ്, രചനാ മത്സരങ്ങളും കലാസാഹിത്യ പരിപാടികളും അരങ്ങേറും. ആധുനിക വിദ്യഭ്യാസ കാഴ്ചപ്പാടുകളുടെയും മനശാസ്ത്ര സമീപനങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്ലാസുകളും പ്രവര്‍ത്തനങ്ങളുമെ നടക്കുക.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0565479452, 0500910441, 05072836189
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം സെന്റ്ര്‍ ഭാരവാഹികളായ മുഹമ്മദ് ഹശിം, ശാനിദ് വാഴക്കാട്, ശരീഫ് പാലത്ത്, മദ്റസ കണ്‍ വീനര്‍ റഹീം പുന്നൂര്‍ അധ്യാപകരായ ഹനീഫ് മാസ്റ്റ്ര്‍ മുഖതാര്‍ ഉദരംപൊയില്‍, റസാഖ് മദനി. എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Monday, July 12, 2010
‘വേനലവധി നന്മയുടെ നേര്‍വഴി’ അവധിക്കാല പഠനക്യാമ്പ് ജൂലൈ 15ന് തുടങ്ങും
Tags :
മദ്റസ
സൗദി ഇസ്ലാഹി സെന്റ്ര്‍
Related Posts :

ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാ...

ജിദ്ദ ഇസ്ലാഹി സെന്റ്റെര്‍ മുപ്പതാം...

മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്ന...

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗ...

ഖുര്‍ആന്‍ പഠനത്തിന് മുസ്ലിംകള് തയ...

അറിവു പകര്‍ന്ന് പാരലല്‍ മീഡിയ വര്‍ക...
'അറിവിന് തേന്‍കുടം-2012' സൗദി ഇസ്...

യോജിപ്പിന്റെ മേഖലകള്‍ വിശകലനം ചെയ്യ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം