നിയമം കയ്യിലെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: ഇസ്ലാഹി സെന്റർ യു ഏ ഇ
ദുബൈ: നിയമവും നിയമവാഴ്ചയും നിലനിൽക്കുന്ന നാട്ടിൽ നിയമം കയ്യിലെടുത്ത് അരാചകത്വം സൃഷ്ടിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് യു എ ഇ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു.
പ്രവാചകൻ (സ) യെ അപമാനിച്ച സമാധാനവും മതസൌഹാർദ്ദവും കാത്തുസൂക്ഷിക്കുന്നവർക്ക് പ്രതിഷേധമുണ്ട്. അക്രമങ്ങൾക്കും അവഹേളനങ്ങൾക്കും ചരിത്രത്തിൽ തുല്യതയില്ലാത്തവിധം മാപ്പുനൽകിയ ദൈവദൂതനാണ് മുഹമ്മദ് നബി (സ).
വിവാദപരാമർശം നടത്തിയ അധ്യാപകന്റെ കരഛേദം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഇസ്ലാഹി സെന്റർ യു എ ഇ പത്രക്കുറിപ്പിൽ അറിയിച്ചു.
അക്രമണം അപലപനീയം കുവൈത്ത് ഇസ്‌ലാഹി സെന്റർ
കുവൈത്ത് : ന്യൂമാൻ കോളേജ് അധ്യാപകൻ ടി.കെ ജോസഫിനെതിരെയുണ്ടായ
ആക്രമണം അപലപനീയമാണെന്ന് കുവൈത്ത് ഇസ്‌ലാഹി സെന്റർ കേന്ദ്ര
സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.
പരീക്ഷാ ചോദ്യാവലിയിൽ നടത്തിയ ഇസ്‌ലാം നിന്ദയുടെ പേരിൽ നിയമ നടപടികൾ നേരിടുന്ന ഇയാൾക്കെതിരെ മതപോലീസ് ചമഞ്ഞ് അക്രമം നടത്താൻ സമുദായം ആർക്കും ക്വട്ടേഷൻ നൽകിയിട്ടില്ല. തൽപര കക്ഷികൾ ഒരു സമുദായത്തെ മുൾമുനയിൽ നിറുത്തി പ്രശ്‌നത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം ഇല്ലായ്‌മചെയ്യാൻ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.
സാമുദായിക ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്ന് എല്ലാവരും വിട്ടുനിൽകണമെന്നും സെൻസിറ്റീവായ വിഷയത്തെ വിവേകപൂർവ്വം കൈകാര്യം ചെയ്യാൻ മത രാഷ്‌ട്രീയ നേതൃത്വങ്ങൾ പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും യോഗം അഭ്യർത്ഥിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
തൊടുപുഴ അദ്യാപകന്റെ വിഷയത്തില്‍ കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും അവസരോചിതം പ്രതികരിച്ചു. ഈ പ്രതികരണം മതവിശ്വാസികള്‍ക്കിടയില്‍ വിഭാഗിയതക്ക് ഇടവരാതിരിക്കാന്‍ ഗുണം ചെയ്യും. പക്ഷെ അത് വേണ്ട് വിതമാണോ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതില്‍ സംശയ്മുണ്ട്. ഇത്തരം ഘട്ടങ്ങളിലെങ്കിലും മാധ്യമങ്ങള്‍ കുറെകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാചകനെ അവഹേളിച്ചതിന്റെ പേരും പറഞ്ഞ് ഇത്തരം ക്രൂരതകള്‍ക്ക് മുന്നിട്ടറങ്ങുന്നവരോട് ചോദിക്കുവാനുള്ളത് നിങ്ങള്‍ ഈ ചെയ്തത് പ്രവാചകനെ സ്നേഹിക്കലാണോ അതൊ അവഹേളിക്കലൊ? അതോ ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ അവഹേളിക്കും. ആ പ്രവാചകന്റെ ആദര്‍ശങ്ങളെ കാറ്റില്‍ പറത്തും, അതുപോലെ എന്തും ചെയ്യും. മറ്റു മതസ്ഥര്‍ക്ക് അതിനവകാശമില്ലന്ന അഹങ്കാരമൊ? ഒരു കര്യം നിങ്ങള്‍ ഇവീടെ ഓര്‍ക്കേണ്ടതുണ്ട്. മുസ്ലിം എന്നവകാശപ്പെടുകയും പ്രവാചകനേയും ആ പ്രവാചകന്‍ കൊണ്ടുവന്ന ആദര്‍ശത്തേയും ദിനേനെ അവഹേളിച്ചുകൊണ്ടിരിക്കുന്നവരോട് നിങ്ങളുടെ സമീപനമെന്താണ്? കുറേ നാളുകളായി കേരളത്തിലെ മുസ്ലീംകളേയും അവരുടെ ആദര്‍ശത്തിന്റെയും സംരക്ഷണം ഏറ്റെടുത്തുകൊണ്ട് മുന്നിട്ടിറങ്ങിയവര്‍ മറുപടി നല്‍കട്ടെ.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം