ഫുജൈറ: കായിക കരുത്തിന്റെ ലോകത്ത് പോലും അന്ധവിശ്വാസങ്ങള്‍ കടന്നു കയറി മനക്കരുത്തു നഷ്ടപ്പെടുത്തുന്ന പ്രവണത ഖേദകരമാണെന്ന് സുലൈമാന്‍ സ്വബാഹി പ്രസ്താവിച്ചു. നീരാളിയും മണിത്തത്തയുമാണ് വിജയാപചയങ്ങളെ നിശ്ചയിക്കുന്നതെന്ന വിചാരവൈകൃതം മനുഷ്യന്റെ ധൈഷണികതക്ക് നേരെയുള്ള കയ്യേറ്റമാണ്. വിശ്വാസപരമായ തനിമയിലേക്ക് ലോകത്തെ വിളിക്കാന്‍ പ്രബോധക വൃന്ദം ഇക്കാലത്ത് പണിപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫുജൈറ ഇസ്ലാഹി സെന്റര് പ്രവര്ത്തക കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാര്ജെ ഇസ്ലാഹി സെന്റര് പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് മൌലവി കൺവെന്ഷഹന്‍ ഉല്ഘാരടനം ചെയ്തു.
പി എ ഹുസൈന്‍ അധ്യക്ഷനായിരുന്നു. അബ്ദുല്‍ റസാക്ക് പാറപ്പുറത്ത്, മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍, ഫഹീം കൊച്ചി, ഷാനവാസ് മുഹമ്മദ്, നസീബ് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം