അല്‍ അഹ്‌സ: മനുഷ്യ ജീവിതം നന്മകള്‍ ചെയ്യുവാനുള്ളതാണ്. മരണം പടിവാതില്‍ക്കലുണ്ട് എന്ന ബോധം സദാനിലനിര്‍ത്തി നൈമിഷകമായ ജീവിതത്തില്‍ നമ്മുടെ സമയത്തിന്റെ വിലയറിഞ്ഞ് ജീവിതത്തെ നന്മനിറഞ്ഞതാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നിറഞ്ഞമനസോടെ ഭൗതികജീവിതത്തില്‍ നിന്ന് വിടപറയാന്‍ കഴിയുക എന്നത് മഹാഭാഗ്യമാണെന്നും സുകൃതം ചെയ്‌വര്‍ക്കേ അതിന് കഴിയുകയുള്ളൂവെന്നും കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് അധ്യാപകനും എം എസ് എം സംസ്‌ഥാന ഉപാധ്യക്ഷനുമായ മൗലവി ശാക്കിര്‍ബാബു സലഫി കുനിയില്‍ ഉദ്‌ബോധിപ്പിച്ചു. അല്‍-അഹ്‌സ സൗദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഹാളില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ സമൂഹ അത്താഴ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാക്കിര്‍ ബാബു സലഫി.
ലേണിംഗ് സ്‌കൂള്‍ ഇന്‍സ്‌ട്രക്‌ടര്‍ നാസര്‍ മദനി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ അരീക്കോട് സ്വാഗതവും ക്യു എല്‍ എസ് കണ്‍വീനര്‍ അബദുല്‍റഹിമാന്‍ മഞ്ചേരി നന്ദിയും പറക്ഷു. ക്യു എല്‍ എസ് പഠിതാക്കളുടെ ഖുര്‍ആന്‍ പഠന ക്‌ളാസുകള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് എല്ലാ ഞായറാഴ്‌ചകളിലും രാത്രി പതിനൊന്ന് മണിമുതല്‍ നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം