കീഴുപറമ്പ് : തൃക്കളയൂര്‍ ശാഖ മഹല്ല് സംഗമം കീഴ്‌പറമ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി ഉബൈദുല്ല സ്വലാഹി(ദമാം ഇസ്‌ലാഹീസെന്റര്‍), ബുഷ്‌റ നജാത്തിയ്യ, അബ്‌ദു സത്താര്‍ കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു. തൃക്കളയൂര്‍ ശാഖ ഐ എസ് എം , എം എസ് എം സംഘടനകള്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം കെ എന്‍ എം ജില്ലാ സെക്രട്ടറി അലി പത്തനാപുരം, മദ്‌റസ പ്രധാനധ്യാപകന്‍ വി പി അബ്‌ദുസ്സലാം എന്നിവര്‍ നിര്‍വഹിച്ചു. മഹല്ലിലെ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഇഫ്‌താര്‍ മീറ്റോടെ സംഗമം സമാപിച്ചു. കെ അബ്‌ദുല്‍ അസീസ്, കെ അബൂബക്കര്‍, വി പി അക്ബര്‍ സാദിഖ്, കെ വീരാന്‍ കുട്ടി, എം കെ അബ്‌ദുന്നാസര്‍, എ വി മുസ്‌തഫ, കെ അലി, ജസീല്‍ എം സി, വി പി ആയിശ, സാഹിറ അലി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം