കുവൈത്ത്: വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷ -വെളിച്ചം- പഠിതാക്കളുടെ സംഗമം ഒക്റ്റോബര്‍ രണ്ട് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മസ്ജിദുല്‍ കബീറില്‍.
വെളിച്ചം മൂന്നാം ഘട്ട പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സംഗമത്തില്‍ വിതരണം ചെയ്യും നാലാം ഘട്ട പരീക്ഷയിലെ വിജയികളെ പ്രഖ്യാപിക്കുകയും അഞ്ചാം പരീക്ഷയിലെ ചോദ്യങ്ങള്‍ വിതരണവും ഉണ്ടാകും. ഖുര്‍ആന്‍ ക്വിസ്, പഠിതാക്കളുടെ പഠനാനുഭവങ്ങള്‍ എന്നിവയും ഉണ്ടാകും.
മതകാര്യ മന്ത്രാലയത്തിന്റെ അതിഥിയായെത്തിയ മമ്മുട്ടി മുസ്‌ലിയാര്‍, മറ്റു മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യവുമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം