മമ്മു, ഹഫ്‌സ, ബീഫാത്തിമ, മുജീബ ഒന്നാം റാങ്കുകാര്‍
കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ (ക്യു എല്‍ എസ്) വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏഴ് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ ഓരോ വിഭാഗത്തിലെയും ഒന്നാം റാങ്കുകാര്‍ യഥാക്രമം എം കെ മുനീറ -കോയമ്പത്തൂര്‍ (ഒന്നാം വര്‍ഷം), സഫിയ അബ്ദുല്‍ അസീസ് -ചാലിയം (രണ്ടാം വര്‍ഷം), നിഹാദ ഫറാസ് -പുന്നോല്‍ (മൂന്നാം വര്‍ഷം), മുജീബ -താണ (നാലാം വര്‍ഷം), പി കെ ബീ ഫാത്തിമ -തിരൂരങ്ങാടി (അഞ്ചാം വര്‍ഷം), പി എ ഹഫ്‌സ -കൊച്ചി (ആറാം വര്‍ഷം), സി മമ്മു കോട്ടക്കല്‍ (ഏഴാം വര്‍ഷം)
രണ്ടാം റാങ്കുകാര്‍ : ദാകിറ അബ്‌ദുസാലിം -കൊച്ചി (ഒന്നാം വര്‍ഷം), കെ പി ജലീല -കണ്ണൂര്‍ (ഒന്നാം വര്‍ഷം), എം കെ മുംതാസ് -തിരൂരങ്ങാടി, എ രഹ്ന -ഏഴോം, വി പി ആയിശ -ചെനക്കലങ്ങാടി (രണ്ടാം വര്‍ഷം), തഅ്സീന എ -പുന്നോല്‍, സുലൈഖ ബീവി -രണ്ടത്താണി (മൂന്നാം വര്‍ഷം), വി ഉസ്മാന്‍ -കൊടിയത്തൂര്‍ (നാലാം വര്‍ഷം), എം സൈനബ ബീവി -രണ്ടത്താണി (മൂന്നാം വര്‍ഷം), വി ഉസ്മാന്‍ -കൊടിയത്തൂര്‍ (നാലാം വര്‍ഷം), എം സൈനബ -മുട്ടില്‍ (അഞ്ചാം വര്‍ഷം), സി എം തബസ്സും -കൊച്ചി (ആറാം വര്‍ഷം).
മൂന്നാം റാങ്കുകാര്‍ : ഹാദിയ സഗീര്‍ -തൃശൂര്‍, ഉസ്‌മാന്‍ അലി -ചന്തക്കുന്ന്, സി എ നാദിയ -തൃശൂര്‍ (ഒന്നാം വര്‍ഷം), റജാ ഹന്ന -തിരൂരങ്ങാടി, വി ഐ മാജി -കൊച്ചി (രണ്ടാം വര്‍ഷം), എ ശബാന -പുന്നോല്‍, റസീന മുനീര്‍ ഖുബാ -കോഴിക്കോട്, ഡോ. കെ അബ്ദുസ്സമദ് -നടുവണ്ണൂര്‍ (മൂന്നാം വര്‍ഷം), എ റസിയ -തെക്കന്‍ കുറ്റൂര്‍ (നാലാം വര്‍ഷം), കെ സി സോഫിയ -കൊയിലാണ്ടി (അഞ്ചാം വര്‍ഷം), എച്ച് ഡി സക്കീന്‍ -കൊച്ചി (ആറാം വര്‍ഷം), സി ഇബ്‌റാഹിം -കോട്ടക്കല്‍ (ഏഴാം വര്‍ഷം).
നാലാം വര്‍ഷ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ കണ്ണൂര്‍ താണയിലെ മുജീബ, മൂന്നാം വര്‍ഷ പരീക്ഷയിലെ രണ്ടാം റാങ്കുകാരിയായ പുന്നോലിലെ എ തഅ്സീന, ഏഴാം വര്‍ഷ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ കോട്ടക്കലിലെ സി മമ്മു എന്നിവര്‍ മുന്‍ വര്‍ഷങ്ങളിലും ക്യു എല്‍ എസ് റാങ്ക് ജേതാക്കളായിരുന്നു.
ഒന്നാം വര്‍ഷ പരീക്ഷയില്‍ റാങ്ക് നേടിയ കണ്ണൂരിലെ കെ പി ജലീല, എം ജി എം സംസ്ഥാന്‍ സെക്രട്ടറി ജുവൈരിയ അന്‍വാരിയയുടെയും കെ എന്‍ എം കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ പി അബ്ദുല്‍ ശുക്കൂറിന്റെയും മകളാണ്. ക്യു എല്‍ എസ് റാങ്ക് ജേതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ ജലീല കണ്ണൂര്‍ ഡി ഐ എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റും, ക്യു എല്‍ എസ് സംസ്ഥാന ഗവേണിംഗ് ബോഡിയും റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ സപ്‌തംബര്‍ 25 ന് മുമ്പായി അതാത് സെന്ററുകളില്‍ എത്തിക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം