Wednesday, October 13, 2010
മതവിജ്ഞാന ശില്‌പശാല
നിലമ്പൂര്‍: അമല്‍കോളെജ് ഇസ്‌ലാമിക് സ്റ്റഡി സെന്ററിനു കീഴില്‍ മതവിജ്ഞാന ശില്‌പശാല സംഘടിപ്പിച്ചു. സി മുഹമ്മദ് സലീം സുല്ലമി, എം എം നദ്‌വി, ശഫീഖ് അസ്‌ലം, ശാഹിദ് മുസ്‌ലിം ഫാറൂഖി, ഫരീദ് റഹ്‌മാനി, നജീബ് ഫൈസി, നജ്‌മുദ്ദീന്‍ ഖാസിമി ക്ലാസ്സെടുത്തു. സമാപനസമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. കോളെജ് പിന്‍സിപ്പല്‍ ഡോ. എം ഉസ്‌മാന്‍ അധ്യക്ഷതവഹിച്ചു. അബൂബക്കര്‍ കാരക്കുന്ന്, ടി ശമീര്‍ ബാബു, പി മുജീബുര്‍റഹ്‌മാന്‍ പ്രസംഗിച്ചു. സി എച്ച അലി ജാഫര്‍ സ്വാഗതവും കെ അഫ്‌സല്‍ കെ നന്ദിയും പറഞ്ഞു. അല്‍അമീന്‍, സത്താര്‍, ശിഹാബുദ്ദീന്‍, സ്വാലിഹ്, പി വി റുബീന, ഖദീജ നേതൃത്വം നല്‌കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം