കോഴിക്കോട് : വിദ്യാഭ്യാസരംഗത്തെ നൂതന കാഴ്ചപ്പാടുകളും ബോധനരീതികളും മനസ്സിലാക്കി മദ്രസാധ്യാപനം ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിന് മത സംഘടനകള്‍ തയ്യാറാവണമെന്നു കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മൌലവി പുളിക്കല്‍ ആവശ്യപ്പെട്ടു. കെ എന്‍ എം കോഴിക്കോട് സൌത്ത് ജില്ലാ സമിതി ആരംഭിച്ച റിലീജിയസ് ടീച്ചേര്‍സ് ട്രെയിനിംഗ് കോര്‍സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതം ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളോട് ആദരവും ബഹുമാനവും സ്രിഷ്ടിക്കത്തക്കവിധം മദ്രസാ പാഠപുസ്തകങ്ങളില്‍ കാലോചിതമായ പരിഷ്കരണം വരുത്തുന്നതിനു മതസംഘടനകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സി മരാക്കുട്ടി അധ്യക്ഷത വഹിച്ചു. പി ഹംസ മൌലവി, അബ്ദുറസാക്ക് മാസ്റ്റര്‍, പി ടി അഹമ്മദ് കോയ, സി എം സുബൈര്‍ മദനി, എം എം റസാക്ക്, പി എന്‍ അബ്ദുല്‍ റഹ്മാന്‍, പി ഹാഫിദ് റഹ്മാന്‍, നജ്മുദ്ദീന്‍, നബിദ കല്ലായി എന്നിവര്‍ പ്രസംഗിച്ചു. സഈദ് ഫാറൂഖി, ഇബ്രാഹിം പാലത്ത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. QLS പഠിതാക്കള്‍, അറബിക് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്ത 40 പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം