ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം
വാര്‍ഷികത്തോടനുബന്ധിച്ച് സെന്റര്‍ ഐടി വിഭാഗം സംഘടിപ്പിച്ച ഐ ടി
വര്‍ക്ക്ഷോപ്പ് വിവര സാങ്കേതിക വിദ്യയുടെ വിപുല സാധ്യതകള്‍ പഠിതാക്കള്‍ക്ക്
മുമ്പില്‍ തുറന്നിട്ടു. നിത്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള
വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം അതിശയിപ്പിക്കുന്ന
വേഗതിയിലാണെന്നും അവയോടു പുറം തിരിഞ്ഞു നില്‍ക്കുന്നത് എല്ലാ രംഗത്തുമുള്ള
അവസരങ്ങളെ ഇല്ലാതാക്കുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
നേരിട്ടും അല്ലാതെയും സാധാരണക്കാരുടെ പോലും ജീവിതത്തിന്റെ ഭാഗമായി ഐ ടി
മാറിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വിവിധ മേഖലകളില്‍ നിന്നും
വന്നെത്തിയ നിറഞ്ഞ സദസ്സ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറു പേര്‍ക്കാണ്
വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
അക്ഷരത്തെറ്റോടെ
ഇന്റര്‍നെറ്റ് ലോകത്ത് കടന്ന് വന്ന ഗൂഗിള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ
പര്യായമായി മാറിയതായി ഗൂഗിള്‍ സേവനങ്ങള്‍ വിശദീകരിച്ച് ക്ലാസെടുത്ത ഇസ്ലാഹി
സെന്റര്‍ ഐടി വിഭാഗം കണ്‍വീനര്‍ ജൈസല്‍ ഫറോക്ക് വ്യക്തമാക്കി. ഫോട്ടോ
ഷോപ്പിന്റെ ഇന്ദ്രജാലം ലളിതമായി അവതരിപ്പിച്ചു കൊണ്ട് ഗ്രാഫിക് ഡിസൈനര്‍
കൂടിയായ ജരീര്‍ വേങ്ങര ക്ലാസെടുത്തു. മൈക്രോസോഫ്‌റ്റ് എക്‌സലിലെ ലളിത
പ്രോഗ്രാമുകളായ മൊഡ്യൂളുകളെ ഐടി വിദഗ്ദരായ ശിഹാബ് പാണായി, അഷറഫ് ഉണ്ണീന്‍
എന്നിവര്‍ പരിചയപ്പെടുത്തി.
വിദഗ്ദ പരിശീലനം നല്‍കി
വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍
പുതുതലമുറയെ സജ്ജരാക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും
പ്രവര്‍ത്തകര്‍ക്കും വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍
അദ്ധ്യക്ഷത വഹിച്ച ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. ഇസ്ലാഹി സെന്റര്‍
ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൂസക്കോയ പുളിക്കല്‍, സലാഹ് കാരാടന്‍,
മുഹമ്മദലി ചുണ്ടക്കാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് കക്കോടി
നന്ദി പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം