കോഴിക്കോട്: മതവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിയാത്മകമായ ഗവേഷണ പഠനങ്ങള്‍ നടത്തുകയും നൂതന പാഠ്യപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) നടത്തുന്ന പ്രതിഭാ അവാര്‍ഡ് 2012ലെ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു. മതവിദ്യാഭ്യാസരംഗത്ത് കഴിവ് തെളിയിക്കുന്ന മദ്രസാ നാലാം ക്ലാസ് വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതിഭാ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മതപഠനം പരീക്ഷകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ല‘്യമാവുന്ന അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്നുമുള്ള ബോധം ചെറു പ്രായത്തിലെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഗവേഷണബുദ്ധിയോടെ അറിവുകള്‍ ശേഖരിക്കുകയും സമകാലീന സംഭ‘വങ്ങളെ വിലയിരുത്തി മതദൃഷ്ട്യാ മാറ്റുരച്ചു നോക്കാനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ സി ഐ ഇ ആര്‍ ലക്ഷ്യമിടുന്നത്.
അറുനൂറില്‍പരം കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഹിഫഌ, ‘ാഷാപരിജ്ഞാനം (അറബി-മലയാളം), സര്‍ഗാത്മക കഴിവുകള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ രണ്ടാംഘട്ട മത്സരത്തില്‍ വിജയിച്ച 52 കുട്ടികളെയാണ് സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മര്‍കസുദ്ദഅ്‌വയില്‍ നടന്ന യോഗത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. യോഗത്തില്‍ സി ഐ ഇ ആര്‍ ജനറല്‍ കണ്‍വീനര്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. റഷീദ് പരപ്പനങ്ങാടി, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഹംസ മൗലവി പട്ടേല്‍താഴം, എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, സി എ സഈദ് ഫാറൂഖി, ഇബ്‌റാഹിം പാലത്ത്, എന്‍ പി അബ്ദുറസാഖ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം