നജ്റാന്‍: ഫോക്കസ് നജ്റാന്‍ "പ്രവാസികളും ആരോഗ്യ പ്രശ്നങ്ങളും" എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് നടത്തി. സനാബില്‍ അന്നൂര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രവാസികളുടെ അനാരോഗ്യകരമായ ശീലങ്ങള്‍ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ക്യാമ്പ് വിലയിരുത്തി. നിയന്ത്രണമില്ലാത്ത ഭക്ഷണശീലങ്ങള്‍, വെള്ളം കുടിക്കുന്നതിലെ കുറവ്, ജോലിചെയ്യുന്ന രീതികള്‍, വ്യായാമ കുറവ്, മാനസിക പിരിമുറുക്കം, പ്രതികൂല കാലാവസ്ഥ എന്നിവ പ്രവാസികളില്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തി.
നജ്റാന്‍ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ ഡോ: എം പി ദിവാകരന്‍, ഡോ: ജി. രവി, ഡോ: ജോസഫ് ചക്കാലക്കല്‍, ഡോ: നസീര്‍ മുഹമദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാരെ ഉപഹാരം നല്‍കി ആദരിച്ചു. ഫോക്കസ് നജ്റാന്‍ മുഖ്യ രക്ഷാധികാരി അബ്ദുല്‍ലത്തീഫ് കാടഞ്ചേരി ഉപഹാര സമര്പണം നടത്തി. അന്താരാഷ്ട്ര രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഫോക്കസ് നജ്റാന്‍ ബ്ലഡ് ഡോനെര്സ് ഫോറം രൂപികരിച്ചു. സി പി ശഫീഖ്, അബൂബക്കര്‍, ഹനീഫ രാമപുരം, നജ്മുദീന്‍ മദനി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ലബീബ് വലിയാട്ട് സ്വാഗതവും അസ്‌ലം സജ്ജാദ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം