പാലക്കാട് : വിജ്ഞാനസമ്പാദനത്തോടൊപ്പം ധര്‍മചിന്തയും ധാര്‍മികമൂല്യവും ഊട്ടിയുറപ്പിക്കാന്‍ എം എസ് എം സംഘടിപ്പിക്കുന്ന 'ഹിറ' വിചാര വീടിന്റെ സംസ്ഥാന തല ഉദ്ഘാടനം മണ്ണാര്‍ക്കാട് ചിറക്കല്പടിയില്‍ എം എസ് എം സംസ്ഥാന പ്രസിടന്റ്റ് ഡോ. മുബാഷിര്‍ പാലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിടന്റ്റ് ജലീല്‍ മാമാങ്കര അദ്ധ്യക്ഷത വഹിച്ചു.
കെ എന്‍ എം പാലക്കാട് ജില്ലാ പ്രസിടന്റ്റ് ഡോ. സലീം ചെര്‍പ്പുളശേരി, ഐ എസ് എം ജില്ലാ സെക്രട്ടറി വീരാപ്പു അന്‍സാരി, എം എസ് എം ജില്ലാ പ്രസിടന്റ്റ് സാജിദ് ചിറക്കല്പടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജൗഹര്‍ അയനിക്കോട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അഡ്വ. മുഹമ്മദ് മുസ്തഫ, ആഷിദ് ഷാ, റഹീഫ് എടത്തനാട്ടുകര, സ്വാലിഹ് ചിറക്കല്പടി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം