കോഴിക്കോട്: അഫ്ദല്‍-ഉല്‍-ഉലമ പ്രിലിമിനറി യുടെയും ഡിഗ്രി സെമസ്റ്റാര്‍ പരീക്ഷകലുറെയും റിസള്‍ട്ട് പ്രസിദ്ധീകരികരിക്കാതെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതയും ഇമ്പ്രൂവെമെന്റ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിടിയുടെ അനാസ്ഥ അറബിക് വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
അഫ്ദല്‍-ഉല്‍-ഉലമ പ്രിലിമിനറി റിസള്‍ട്ട് ഇനിയും പ്രസിദ്ധീകരികരിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യത മുടങ്ങിയിരിക്കുകയാണ്. മറ്റുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ വര്ഷം നഷ്ടപ്പെടാതെ ഉപരിപഠനത്തിനു യോഗ്യത നേടുമ്പോള്‍ എന്ത് യോഗ്യതക്കുരവാന് അറബിക് കോളേജ് വിദ്യാര്തികള്‍ക്ക് ഇല്ലാത്തതെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കണം. ഡിഗ്രി നാലാം സെമസ്റ്റാറിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് സെമസ്റ്റാര്‍ പരീക്ഷ റിസള്‍ട്ട് പ്രസിദ്ധീകരികരിക്കാത്തതിനാല്‍ അവരുടെ ഇമ്പ്രൂവെമെന്റ് സാധ്യതയും മുടങ്ങിക്കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഉത്തരാവാദപ്പെട്ട ആളുകള്‍ ഇടപെട്ട് പ്രിലിമിനറി റിസള്‍ട്ടും ഡിഗ്രി സെമസ്റ്റാര്‍ പരീക്ഷകളുടെ റിസള്‍ട്ടും പ്രസിദ്ധീകരികരിക്കാനുള്ള അടിയന്തിര നടപടി യൂനിവേഴ്സിടി കൈകൊള്ളനമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രസിടന്റ്റ് ഡോ. മുബഷിര്‍ പാലത്ത് ആദ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, ഖമരുദ്ദീന്‍ എളെട്ടില്‍, ജലീല്‍ മാമാങ്കര, അഫ്സല്‍ മടവൂര്‍, ആഷിദ് ഷാ, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, തസ്ലീം വടകര, എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം