മലപ്പുറം: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സഹായം നല്‍കാന്‍ മതസംഘടനകള്‍ നടത്തിവരുന്ന സേവനം മാതൃകാപരമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. KNM സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ സാമൂഹിക ക്ഷേമ പ്രവര്‍ത്തക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എന്‍.എം. പ്രസിദ്ധീകരിച്ച സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊരു മാര്‍ഗരേഖ എന്ന പുസ്തകം പ്രൊഫ. ഹാറൂണ് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സി. മമ്മു, അബൂബക്കര്‍ മദനി മരുത, ഡോ. അബ്ദുറസാഖ് സുല്ലമി പ്രസീഡിയം നിയന്ത്രിച്ചു. സാമൂഹിക പ്രവര്‍ത്തനം ഒരു രൂപരേഖ എന്ന വിഷയം ബി.പി.എ. ബഷീറും പ്രഥമശുശ്രൂഷ എന്ന വിഷയം ഡോ. അജിത്ത് രാജനും, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക എന്ന വിഷയം പി.എം.എ. ഗഫൂറും ഭക്ഷണവും ആരോഗ്യവും എന്ന വിഷയം ഡോ. അഷ്‌റഫും അവതരിപ്പിച്ചു. പ്രൊഫ. എം. ഹാറൂണ്‍, സി.പി. അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം