ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്നു മാസക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് (വെള്ളി 29 June 2012) സമാപിക്കും. സമാപനത്തിന്റെ മുന്നോടിയായി നടക്കുന്ന സാമ്പത്തിക ബോധവല്‍ക്കരണ സെമിനാര്‍ വൈകുനേരം നാല് മണിക്ക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാമ്പത്തിക ആസൂത്രണത്തിലും അച്ചടക്കത്തിലും പരാജയപ്പെടുക വഴി പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോകുമ്പോഴും കഷ്ടപ്പാടുകള്‍ ബാക്കിയാവുന്ന അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സെമിനാറിന്റെ ലക്‌ഷ്യം. അല്പം ആസൂത്രണത്തിലൂടെ എന്തൊക്കെ മാറ്റം വരുത്താമെന്നതിനെക്കുരിച്ചും താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് പോലും പങ്കാളികളാകാവുന്ന കൂട്ടായ നിക്ഷേപ സാധ്യതകളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും.
ഏഴു മണിക്ക് സെന്റര്‍ അങ്കണത്തിലെ ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. മികച്ച ഗള്‍ഫ് റിപ്പോര്‍ട്ടര്‍ക്കുള്ള ഏഷ്യാവിഷന്‍ അവാര്‍ഡ് നേടിയ ജലീല്‍ കണ്ണമംഗലത്തെ ചടങ്ങില്‍ അനുമോദിക്കുമെന്നും സ്വാഗത സംഗം ചെയര്‍മാന്‍ സലാഹ് കാരാടന്‍. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം