കോഴിക്കോട്: കാലപ്രയാണത്തില്‍ അസ്‌തമിച്ചു പോകുന്ന മൂല്യങ്ങളെ തിരിച്ചു പിടിക്കാഌള്ള എം എസ് എമ്മിന്റെ നവഉദ്യമമാണ് ഈ കാമ്പയ്‌ന്‍. അജ്ഞതയെ അറിവാക്കി ആവിഷ്‌കരിക്കുന്ന ആസുരകാലത്ത് വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വികാസത്തിന്റെയും മാര്‍ഗങ്ങള്‍ കലാലയങ്ങളിലേക്ക് സമ്മാനിക്കണമെന്ന് ഡോ. മുസ്‌തഫ ഫാറൂഖി അഭിപ്രായപ്പെട്ടു. എം എസ് എം സംസ്ഥാന കാമ്പയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ പുതിയ മാറ്റത്തിന് കാതോര്‍ത്തിരിക്കുകയാണെന്നും അതിന്റെ നേതൃത്വമേറ്റെടുക്കാന്‍ എം എസ് എം രംഗത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
എം എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സി.കെ ഉസ്‌മാന്‍ ഫാറൂഖി, എം എസ് എം ട്രഷറര്‍ സെയ്‌തു മുഹമ്മദ്, സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ മടവൂര്‍, ഹാഫിസ് റഹ്‌മാന്‍ പുത്തൂര്‍, ആഷിദ് ഷാ, എം എസ് എം ക്യാംപസ് വിംഗ് ചെയര്‍മാന്‍ റിഹാസ് പുലാമന്തോള്‍, നബീല്‍ പാലത്ത് എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം