Monday, July 01, 2013
അഖില കേരള മദ്‌റസ ഖുര്‍ആന്‍ വിജ്ഞാനമത്സരം ശ്രദ്ധേയമായി
കോഴിക്കോട് : MSM കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു(CIER)മായി സഹകരിച്ച് നടത്തുന്ന നാലാമത് ഖുര്‍ആന്‍ വിജ്ഞാന മത്സരം ‘മിസ്ബാഹ്’ന്റെ പ്രാഥമിക റൗണ്ട് കേരളത്തിലെ 500ല്‍ പരം കേന്ദ്രങ്ങളില്‍ നടന്നു. കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കിയായിരുന്നു മത്സരം ക്രമീകരിച്ചത്. പ്രാഥമിക റൗണ്ട് വിജയികളെ ജൂലായ് അഞ്ചിന് പ്രഖ്യാപിക്കുമെന്ന് എക്‌സാമിനേഷന്‍ ബോര്‍ഡ് കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ അറിയിച്ചു.
പ്രസ്തുത വിദ്യാര്‍ഥികളുടെ രണ്ടാം റൗണ്ട് ജൂലായ് 13ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ടീമുകള്‍ ‘മിസ്ബാഹ് മെഗാ റൗണ്ടില്‍’ വെച്ച് മാറ്റുരക്കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ www.msmkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.
വിജ്ഞാന മത്സരത്തിന് വിവിധ ജില്ലകളിലായി ആരിഫ് കാസര്‍ക്കോട്, നിഹാല്‍ പുന്നോല്‍, ഇര്‍ഷാദ് മുട്ടില്‍, ഷക്കീബ് അത്തോളി, അന്‍വര്‍ഷാ നൊച്ചാട്, ഷിഹാബ് കാളാട്, നസീഹ് മഞ്ചേരി, ഷഫീക്ക് കാര, അദീബ് കൈപമംഗലം, മുജ്ബീര്‍ പള്ളുരുത്തി, ഷഹീര്‍ ഫാറൂഖി ആലപ്പുഴ, അന്‍വര്‍ ഹുസൈന്‍ കൊല്ലം, ബാദുഷാ ഫൈസല്‍ ഇടുക്കി, ഷഹബാസ് കോട്ടയം, ഫവാസ് അരൂര്‍, നസീഹ് തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം