Friday, July 05, 2013
ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം : ഡോ. ഹുസൈന്‍ മടവൂര്‍
കൊണ്ടോട്ടി : പരിശുദ്ധ ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ കേരള ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച മലബാര്‍ ഹജ്ജ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്തിയും ത്യാഗസന്നദ്ധതയും ഹജ്ജിന്റെ അവിഭാജ്യഘടകമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന നബിവചനം ഹാജികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം അയവിറക്കാനവസരം ലഭിക്കുന്ന ഹജ്ജ് കര്‍മം വിശ്വാസികള്‍ക്ക് ഒട്ടേറെ അനുഭൂതികള്‍ ഉളവാക്കാനിടവരും. ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ഹജ്ജ് കര്‍മം നിര്‍വഹിക്കാനും ഹജ്ജാജികള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹജ്ജ് കമ്മിറ്റിയംഗം ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ട്രഷറര്‍ എം മനാഫ്, മൗലവി ഷഫീഖ് അസ്‌ലം, അബ്്ദുലത്തീഫ് കരിമ്പുലാക്കല്‍ എന്നിവര്‍ ക്ലാസെടുത്തു. കെ അബൂബക്കര്‍ മൗലവി, എ അബ്്ദുല്‍ ഹമീദ് മദീനി, ഉബൈദുല്ല താനാളൂര്‍, യൂനുസ് നരിക്കുനി, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ , അബൂബക്കര്‍ തൃപ്പനച്ചി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം