കോഴിക്കോട്: മുജാഹിദുകള്‍ക്കിടയില്‍ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും 2001 ജൂണ്‍ 4ന് കേരള ജം ഇയ്യത്തുല്‍ ഉലമ നിര്‍വ്വാഹക സമിതി എടുത്ത നിലപാട് ഇതിന് അടിസ്ഥാനമാക്കാമെന്നും ഐക്യശ്രമങ്ങള്‍ക്ക് വേണ്ടി ഏത് ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രമങ്ങളേയും പിന്തുണയ്ക്കുമെന്നും കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ.എന്‍.എം. സംസ്ഥാന പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു.
യോഗത്തില്‍ കെ.എന്‍.എം.സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ.കെ.അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. 2014 ഫിബ്രവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന മുജാഹിദ് 8ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എ.അബ്ദുല്‍ ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി.കെ.ഇബ്രാഹീം ഹാജി, എ.അസ്ഗറലി, എം.സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, ഡോ. മുസ്തഫ ഫാറൂഖി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോ.പി.പി.അബ്ദുല്‍ഹഖ്, കെ.പി.സകരിയ്യ, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, കെ.അബൂബക്കര്‍ മൗലവി, സി.മമ്മു, ഇസ്മാഈല്‍ കരിയാട്. അബ്ദുല്‍ വാഹിദ് മയ്യേരി, ജാസിര്‍ രണ്ടത്താണി, സലീം കരുനാഗപ്പള്ളി, ഡോ.പി.പി.മുഹമ്മദ്, സലീം ചെര്‍പ്പുളശ്ശേരി, ബഷീര്‍ അന്‍സാരി, ഷംസുദ്ദീന്‍ പാലക്കോട്, കെ.അബ്ദുല്‍കരീം എഞ്ചീനീയര്‍, എന്‍.എസ്.എം.റഷീദ് കോട്ടയം, അലിമദനി മൊറയൂര്‍, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഹാഫീസുല്ല പാലക്കാട്, കെ.എ.സുബൈര്‍ ആലപ്പുഴ, അബ്ദുല്‍ഗനി സ്വലാഹി, പ്രൊഫ.സൈനുദ്ദീന്‍ തിരുവനന്തപുരം, ഈസാ അബൂബക്കര്‍ മദനി, എന്‍.എം.അബ്ദുല്‍ ജലീല്‍, കെ.അബ്ദുല്‍ ഖയ്യും സുല്ലമി, ടി.പി. മൊയ്തു വടകര, എം.ഐ.മുഹമ്മദലി സുല്ലമി, മുഹമ്മദ് തയ്യിബ് സുല്ലമി, സി.മരക്കാരുട്ടി, വി.പി.അഹമ്മദ് കുട്ടി മദനി പ്രസംഗിച്ചു.
2 വായനക്കാരുടെ പ്രതികരണങ്ങൾ :
THEERCHAYAYUM MUJAHID AKYAM AVASSYAMANU , ALLAHUVINDE THOUFEEQ UNDAKATTE - AAMEEN
AZEEZCALICUT
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം