ദുബൈ: കേരളത്തിലെ കേമ്പസുകളെ പിടിമുറുക്കുന്ന അധാര്‍മിക പ്രവണതകള്‍ മുസ്ലിം സംഘടനകള്‍ കണ്ടില്ലെന്നു നടിക്കെരുതെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന ജ. സെക്രട്ടറി ജാസിര്‍ രണ്ടത്താണി പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ക്യാമ്പസുകള്‍പോലും ജീര്‍ണ്ണതകളില്‍നിന്ന് മുക്തമല്ല. മുസ്ലിം സംഘടനകള്‍ കേരളത്തില്‍ എമ്പാടുമുണ്ടെങ്കിലും അവയിലൊന്നും താല്‍പര്യമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട്. ഭാവി തലമുറയുടെ വ്യക്തിത്വം രൂപപ്പെടുന്ന പാഠശാലകള്‍ മൂല്യച്ചുതിയില്‍ ആപതിക്കുന്നത് സംഘടനകളുടെ അജണ്ടയില്‍ വരണമെന്ന് കോഴിക്കോട് കോളേജ് ഓഫ് എഞ്ചിനേറിങ്ങിലെ അധ്യാപകന്‍ കൂടിയായ ജാസിര്‍ അഭിപ്രായപ്പെട്ടു. ദുബൈ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം