കോഴിക്കോട് : ഖുര്‍ആന്‍ അനുയായികളെ അത്മാഭമാനത്തിലേക്കും പൊതുജനങ്ങളെ ആഴത്തിലേക്കുള്ള ആലോചനയിലേക്കും വഴി നടത്തുക എന്ന ലക്ഷ്യത്തോടെ എം എസ് എം ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മിസ്ബാഹ് 17-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 650 സെന്ററുകളില്‍ നടക്കും. 28 ന് രാവിലെ 10 മണി മുതല്‍ 12 വരെയാണ് പരീക്ഷ സംഘടിപ്പിക്കുക. കെ എന്‍ എം പ്രസിദ്ധീകരിച്ച മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ 18, 19 അധ്യായങ്ങളെ ആസ്പദമാക്കിയായിരിക്കും പരീക്ഷ.
ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന മിസബാഹ് മെഗാറൗണ്ടിലെ 20 പേരില്‍ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ നിര്‍ണയിക്കുക. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30003, 20002, 10001 രൂപയും പ്രശസ്തിപത്രവും മറ്റുള്ളവര്‍ക്ക് റിസര്‍ച്ച് പുസ്തകങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഒ എം ആര്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ശേഷം ആഗസ്ത് ഒന്‍പതിന് പ്രത്യേകം തയ്യാറാക്കിയ സപ്ലിമെന്റിലും www.msmkerala.org വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും.
പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ 50 രൂപ ഫീസടച്ച് 18ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം പേര്‍ ഒരു വീട്ടില്‍ നിന്നും പരീക്ഷയെഴുതുന്നുണ്ടെങ്കില്‍ 40 രൂപയായിരിക്കും ഫീസ്. ക്യൂ എല്‍ എസ് പഠിതാക്കള്‍ക്കും 40 രൂപയാണ്. സെന്ററുകളുടെ വിവരങ്ങളും അപേക്ഷാഫോറവും വൈബ്‌സൈറ്റില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ എം എസ് എം പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത്, ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സെക്രട്ടറി അദീബ് പുത്തൂര്‍, ആഷിദ് ഷാ, നബീല്‍ പാലത്ത്, ഫവാസ് എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം