കോഴിക്കോട് : ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ ആഹ്വാനം ചെയ്തു.
മഴയും പ്രളയവും സംഹാരതാണ്ഡവം നടത്തിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പോലും തടസപ്പെട്ട അവസ്ഥയാണുള്ളത്. നിരവധി പേര്‍ ഭവനരഹിതരാവുകയും ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ദൗര്‍ലഭ്യത കാരണം പലരും പ്രയാസപ്പെടുകയാണ്. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ദയനീയ രംഗമാണുള്ളത്. കുടുംബാംഗങ്ങളെ കാണാതെ പ്രയാസപ്പെടുന്നവരും ഒട്ടേറെയുണ്ട്. പ്രളയബാധിതരെ പരമാവധി സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം