ജിദ്ദ: ആധുനിക സമൂഹത്തില്‍ ഏറ്റവുമധികം ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്ന വിഭാഗമായി പ്രായമേറിയ മാതാപിതാക്കള്‍ മാറുകയാണെന്ന് ഐഎസ്എം ദക്ഷിണ കേരള പ്രസിഡണ്ട് നാസര്‍ സ്വലാഹി മുണ്ടക്കയം വിലയിരുത്തി. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ 'മാതാപിതാക്കള്‍; കടമകളും കടപ്പാടുകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളെ അവഗണിച്ച് സമൂഹത്തില്‍ പ്രശസ്തരും നാട്ടുകാര്‍ക്ക് ഉപകാരിയുമായി നടക്കുന്നവര്‍ക്ക് ഇസ്‌ലാം യാതൊരു ഔന്നത്യവും കാണുന്നില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും ആരാധനകള്‍ പോലും മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണത്തില്‍ തടസ്സമാവരുത് എന്നതാണ് ഇസ്‌ലാമിന്റെ താല്പര്യം. ആധുനികതയുടെ അതിപ്രസരത്തില്‍ ഒരു ബൈക്കിന്റെ വില പോലും മാതാപിതാക്കള്‍ക്ക് കല്പിക്കാത്ത മക്കള്‍ വളര്‍ന്നു വരുന്നത് കൂടുതല്‍ ഗൗരവത്തോടെ കണക്കിലെടുത്ത് അനിവാര്യമായ ധാര്‍മ്മിക വിദ്യാഭ്യാസവും ആത്മീയ ബോധവും മക്കള്‍ക്ക് നല്‍കുവാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
ഇസ്‌ലാഹി സെന്റര്‍ ദഅവ വിഭാഗം കണ്‍വീനര്‍ യൂസുഫ് ഫാറൂഖി സ്വാഗതവും സെക്രട്ടറി സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം