ദുബായ്: രാജ്യം പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്നും യു.എ.ഇ.ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യംചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനംദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടണം. സ്വര്‍ണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ഷഹീന്‍ അലി, യൂസുഫ് താനാളൂര്‍, മുജീബ് എക്‌സല്‍, ഷംസീര്‍ മൊയ്തു, എന്‍.കെ.ഫൈസല്‍, അബ്ദുല്‍ അസീസ് ഫാറൂഖി, താജുദ്ധീന്‍, മന്‍സൂര്‍ അബുദാബി, വി.പി.അഹമ്മദുകുട്ടി മദനി, കെ.എ.ജാഫര്‍ സാദിക്ക്, മുജീബ് റഹ്മാന്‍ എടവണ്ണ, റസാഖ് പി, മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം