Saturday, June 29, 2013
മൂന്നാമത് KICR അന്താരാഷ്ട്ര ഓണ്‍ലൈന്‍ തജ്‌വീദ് മത്സരം; രജിസ്‌ട്രേഷന്‍ തുടങ്ങി
സലാല : റമദാനില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താ രാഷ്ട്ര തജ് വീദ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ വഴി (www.islahiclassroom.com ) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബൈലക്‌സ് മെസ്സഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂം വഴിയാണ് മത്സരം നടക്കുക. മത്സരത്തിനു പ്രഗല്ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്കും.
റമദാനിലെ ആദ്യ ശനിയാഴ്ച്ച രാവിലെ സഊദി സമയം 9 മണിക്ക് (ഇന്ത്യന്‍ സമയം 11. 30) ഉദ്ഘാടനം നിര്‍വഹിക്കപ്പെടും. കുട്ടികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെയായിരിക്കും മത്സരങ്ങള്‍ നടക്കുക. വിശദ വിവരങ്ങള്‍ക്ക് ഇന്ത്യ 00919846887883, ഗള്‍ഫ് 00966 501447450 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.
Tags :
Kerala Islahi Class Room
KICR
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം