Wednesday, June 26, 2013
വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശുദ്ധി മാനിക്കണം: ISM
കോഴിക്കോട് :മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ഉദ്ദേശശുദ്ധി മാനിക്കാതെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പലകാരണങ്ങളാല്‍ 18 വയസ്സ് തികയാതെ നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനുള്ള നടപടി മാത്രമായി കണ്ടാല്‍ മതി. വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ളതുപോലെ 18 തന്നെയായി നിജപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് മാനസിക ശാരീരിക പക്വത നേടാനും പഠനാവസരങ്ങള്‍ക്കും കൂടുതല്‍ നല്ലത് പ്രായപരിധി 18 വയസ്സാക്കുന്നതാണ്. വിഷയം വൈകാരികമായി കാണാതെ സര്‍ക്കാരും സംഘടനകളും പക്വവും അവധാനതയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്നും തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഈസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജാബിര്‍ അമാനി, ശുക്കൂര്‍ കോണിക്കല്‍, ഡോ. ഫുക്കാറലി, അബ്ദുല്‍ ജലീല്‍ പാനൂര്‍, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം, കാദര്‍ കടവനാട് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം