കോഴിക്കോട്: സര്‍ക്കാര്‍ നടപ്പാക്കിയ പാന്‍മസാല നിരോധനം പ്രയോഗവത്‌കരിക്കുന്നതില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് എം എസ് എം സംസ്ഥാന കാമ്പസ് മീറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കിയ നിരോധനം ശ്ലാഘനീയമാണ്. രഹസ്യമായ ഉത്‌പാദനവും വില്‌പനയും കണ്ടെത്താന്‍ സംവിധാനങ്ങളുണ്ടാവണമെന്നും സംഗമം ആവശ്യപ്പെട്ടു. അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി സംഗമം ഉദ്‌ഘാടനം ചെയ്‌തു.
യു പി യഹ്‌യാഖാന്‍, റാഫി പേരാമ്പ്ര, ജാബിര്‍ അമാനി, അബ്‌ദുല്‍ ഖയ്യൂം സുല്ലമി, ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്‌ദുല്‍ഹാദി ഫാറൂഖി ക്ലാസെടുത്തു. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ. മുബഷിര്‍ സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌തു. റിഹാസ് പുലാമന്തോള്‍ അധ്യക്ഷത വഹിച്ചു. നബീല്‍ പാലത്ത്, മുഹ്‌സിന്‍ തൃപ്പനച്ചി, ഫവാസ് എളേറ്റില്‍, റസീം ഹാറൂണ്‍, മുസ്‌ലിഹ് മുബാറക്, നവാസ് അന്‍വാരി, ഫവാസ് കുണ്ടുങ്ങല്‍, നസീഹ് മഞ്ചേരി പ്രസംഗിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം