Saturday, June 09, 2012

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗത്ത് നല്ല നിലവാരം പുലര്‍ത്തുന്നു. ഖാസിം ഇരിക്കൂര്‍



ജിദ്ദ : മത പഠന രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥികള്‍ നല്ല നിലവാരം പുലര്‍ത്തുന്നവരാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഖാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ അല്‍ഹുദ മദ്രസ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മദ്രസ സപ്ലിമെന്റ് പ്രകാശനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാഹി സെന്ററിന്റേതു പോലുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന വിധാനത്തിലേക്ക് സംഘടനകള്‍ ഉയര്‍ന്നു വരണം. മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ സംഘടിപ്പിച്ചു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മതഭൌതിക രംഗങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ഇവിടെ അവസരമുണ്ട്. അവ പരവാവധി ഉപയോഗപ്പെടുത്തുവാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 മദ്രസാ അങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖാസിം ഇരിക്കൂരില്‍ നിന്നും കെവിഎ ഗഫൂര്‍ സപ്ലിമെന്റ് ഏറ്റുവാങ്ങി. എഡിറ്റര്‍ ഉമര്‍ ഐന്തൂര്‍ സപ്ലിമെന്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ബഷീര്‍ വള്ളിക്കുന്ന്, കെ വി എ ഗഫൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സദര്‍ മുദരിസ് അഹ്മദ് കുട്ടി മദനി സ്വാഗതവും മദ്രസാ കണ്‍വീനര്‍ ഹംസ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...