അല്‍ അഹ്സ : കളങ്കമില്ലാത്ത ഏകദൈവ വിശ്വാസത്തിലൂടെ സുരക്ഷിതത്വം ലഭിക്കുമെന്ന ഖുര്‍ആനിന്‍റെ പ്രഖ്യാപനം വിശ്വാസികള്‍ക്ക് വഴികാട്ടിയാവണമെന്നും മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്നവരെ കരുതിയിരിക്കണമെന്നും KNM സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ആവശ്യപ്പെട്ടു. ജീവിതത്തിന്‍റെ ദശാസന്ധികളില്‍ കരുത്തായും പ്രതിസന്ധികളില്‍ ആശ്വാസമായും വിശ്വാസം അനുഭവപ്പെടണം.കരുത്തുറ്റ വിശ്വാസത്തിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നതിനു ചരിത്രം നല്‍കുന്ന തെളിവുകള്‍ നിരവധിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍-അഹ്സ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്ലാഹി പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എന്‍ എം എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനീ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. കെ.ഹുസൈന്‍ ബാവ താമരശ്ശേരി, ഇസ്ലാമിക് സെന്‍റര്‍ മലയാളം വിഭാഗം പ്രബോധകന്‍ എം നാസര്‍ മദനി തുടങ്ങിയവരും പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം