മേവാത്ത് (ഹരിയാന): വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുസ്‌ലിംകള്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ കേരള മാതൃകയിലുള്ള സാമൂഹിക നവോത്ഥാന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. ദല്‍ഹി ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരോടൊപ്പം ഹരിയാനയിലെ മേവാത്ത് സന്ദര്‍ശിച്ച അദ്ദേഹം പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരുമായും പണ്ഡിതന്‍മാരുമായും ചര്‍ച്ച നടത്തി.
നുഹ് ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍ അലി മുഹമ്മദ്, ഗുലാല്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് സിദ്ദീഖ്, സലീം തുടങ്ങിയവര്‍ ഇസ്‌ലാഹി സംഘത്തെ സ്വീകരിക്കുകയും മേവാത്തില്‍ അടിയന്തരമായും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ആരോഗ്യ പരിപാലനം, മതബോധവല്‍ക്കരണം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി കൂടിക്കാഴ്ച്ചക്ക് ശേഷം ഹുസൈന്‍ മടവൂര്‍ അറിയിച്ചു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും നൂറ്റാണ്ടിന്റെ സാക്ഷിയുമായ ദല്‍ഷേര്‍ ഖാനെ സംഘം സന്ദര്‍ശിച്ചു. ദല്‍ഹി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് ഹലീം, സെക്രട്ടറി കെ ടി അന്‍വര്‍ സാദത്ത്, അബ്ദുല്ല എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം