കുവൈറ്റ്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഒരു നൂറ്റാണ്ടു കാലം പട നയിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പേരില്‍ സമൂഹം കൈയൊഴിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടി തട്ടിയെടുത്ത് പുനരാനയിക്കാന്‍ ചില തല്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്ന ഗൂഢശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സമാന മനസ്കരായ ഇസ്ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്മയും യോജിപ്പും സാധ്യമാകേണ്ടതുണ്ടെന്ന് ഐ ഐ സി കേന്ദ്ര സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
അടിസ്ഥാന ആദര്‍ശങ്ങളെപ്പോലും പരിരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വിഭാഗം ജിന്ന് സേവയിലേക്കും പ്രമാണ വിരുദ്ധമായ അത്യാചരങ്ങളിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ നവോത്ഥാന പൈതൃകം അവകാശപ്പെട്ടു കൊണ്ട് സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്നവര്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകളിലേക്ക് തങ്ങളിലെ പ്രബല വിഭാഗം പിന്‍വാങ്ങുന്നതിനെ നിസ്സഹായതോടെ നോക്കിയിരിക്കുകയാണ്. നേരത്തെ ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്‌ടിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ തന്നെയാണ് ഈ ആദര്‍ശ അട്ടിമറിക്ക് പിന്നിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സംഘടനയുടെ നിലവിലുള്ള പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാലചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവര്‍ക്ക് മറുപടി നല്കാന്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് സാധിക്കേണ്ടതുണ്ട്.
സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കുന്ന യാഥാസ്ഥിതിക മുസ്ലിം നവോത്ഥാനത്തിന് അപമാനമാണ്. അറബ് സഹായങ്ങളുടെ മറവില്‍ സംഘടനയില്‍ ആധിപത്യവും സ്വാധീനവും സ്ഥാപിക്കാന്‍ ചില തല്പര കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തണലേകിയ നേതൃത്വം നവോത്ഥാന പാരവശ്യങ്ങള്‍ക്ക് നിരക്കാത്ത അതിവാദങ്ങളുമായുള്ള ഇക്കൂട്ടരുടെ തേരോട്ടത്തിന് മുന്നില്‍ സ്തംഭിച്ചിരിക്കുകയാണ്. സംഘടന വാശിയുടെ പേരില്‍ ആദര്‍ശ രംഗത്ത് നടക്കുന്ന അട്ടിമറിയെ കണ്ടില്ല എന്ന് നടിക്കുന്നത് ഇസ്ലാഹി കേരളത്തോടുള്ള അവഹേളനമാണെന്നും കേരള മുസ്ലിം നവോത്ഥാനത്തിന് അപമാനമായ നവയാഥാസ്ഥിതികര്‍ പുറത്തു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം