Sunday, July 01, 2012

'പ്രവാസിയുടെ സാമ്പത്തിക അജണ്ട' - ഇസ്ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വാക്കും വിചാരവുമാനെന്നും ചെറിയൊരു അസൂത്രണത്തിലൂടെ  പ്രവാസികളുടെ സാമ്പത്തിക അജണ്ടകള്‍ പുനര്ക്രമീകരിക്കാവുന്നതാനെന്നും ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷിക സാമ്പത്തികാസൂത്രണ സെമിനാര്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും കുടിയേറുകയും സമ്പന്നരാവുകയും ചെയ്ത ന്യൂനപക്ഷമായ പ്രവാസികളെ പോലെയല്ല ഗള്‍ഫ്‌ പ്രവാസികളെന്നും അവരുടെ സാമ്പത്തിക സുസ്ഥിതി പൂവണിയാത്ത സ്വപ്നമായി അവശേഷിക്കുകയയാണെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.  

അമിതവ്യയവും ദുരഭിമാനവും വെടിഞ്ഞ്  കുടുംബിനികളുമായി കൂടിയാലോചിച്ചു കൊണ്ട് വരുമാനം അറിഞ്ഞു ചിലവഴിക്കാന്‍ ശീലിക്കണമെന്ന് ലെഗസി ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ അഷ്‌റഫ്‌ ഉണ്ണീന്‍ പ്രവാസികളെ ഉണര്‍ത്തി.  സാമ്പത്തിക നിക്ഷേപം ചിലവിന്റെ ഭാഗമായി കാണുകയും മൈക്രോഫിനാന്‍സ് കൂട്ടയ്മാകളിലൂടെ നാട്ടിലും വിദേശത്തും ഒരു പോലെ നിക്ഷേപം നടത്താന്‍ ഓരോരുത്തരും ശ്രമിക്കണം. മക്കളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും പ്രത്യേക ശ്രദ്ധ പതിയേണ്ട മേഖലകളാണ്.  അഷ്‌റഫ്‌ ഉണ്ണീന്‍ പറഞ്ഞു. ചെറുകിട കൂട്ടായ്മകളെ കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

പ്രവാസിക്ക് ദീര്‍ഘകാല പദ്ധതികളും ഹൃസ്വകാല പദ്ധതികളും ഒരേസമയം ആവശ്യമാണെന്ന് എന്‍ജി. അബ്ദുല്‍ ലതീഫ്‌ പറഞ്ഞു. എത്ര കിട്ടുന്നു എന്നതിലല്ല, എങ്ങനെ ചിലവഴിക്കുന്നു എന്നതിലാണ് വിജയമെന്ന് അദ്ദേഹം സോദാഹരണം വിവരിച്ചു. സമയവും ധനവും ഒരേ പോലെ പ്രധാനമാണ്. അസൂത്രനമില്ലയ്മയാണ് പ്രവാസി 'ഓ.ബി.സി' ആയി മാറിക്കൊണ്ടിരിക്കുന്നത്തിന്റെ കാരണം.  സമ്പാദ്യം മുഴുവന്‍ വീടിനു വേണ്ടിയും കാര്‍ പോര്‍ച്ചു ഉണ്ടാക്കാന്‍ വേണ്ടിയും  തുലച്ചു കളയുന്നത് അസൂത്രനത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ.വരും മാസത്തെ ജീവിതം കഴിഞ്ഞ മാസത്തെ വരുമാനം കൊണ്ട് നികത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ലതീഫ്‌ ഉണര്‍ത്തി. 

ഇസ്ലാഹി സെന്റര്‍ ഓഡിറ്റൊരിയത്തില്‍ നടന്ന  സെമിനാറില്‍  ബഷീര്‍ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍‍, എഞ്ചിനീയര്‍ ഹസൈനാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഷ്‌റഫ്‌ ഫറോഖ് സ്വാഗതവും നൌഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...