ദുബൈ: വര്‍ത്തമാനകാല സാഹചര്യത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും വര്‍ധിച്ചുവരുന്ന സാമൂഹ്യതിന്മകളെ പ്രതിരോധിക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുമായി യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി വിവിധ എമിറേറ്റുകളില്‍ ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും.
ഈ മാസം 22ന് വെള്ളി രാവിലെ ഒമ്പതിന് അബൂദാബി, 29ന് വെള്ളി ഉച്ചക്ക് 2.00ന് ദുബായ്, അജ്മാന്‍, ഫുജൈറ, അല്‍ഐന്‍, മെയ് ആറിന് വെള്ളി ഉച്ചക്ക് 2.00ന് ഷാര്‍ജ, മെയ് രണ്ടാം വാരത്തില്‍ റാസല്‍ഖൈമ, ദൈദ് എന്നിവിടങ്ങളിലാണ് ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. വ്യക്തിത്വ വിമലീകരണം, നവോത്ഥാനത്തിന്റെ സമകാല ദൗത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.
അജ്മാന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്ര ദാഈ സംഗമം ഏരിയാ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. പ്രസിഡന്റ് വി പി അഹ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഐ മുജീബ്‌റഹ്മാന്‍, അബ്ദുല്‍വാഹിദ് മയ്യേരി, മുജീബ് എടവണ്ണ, ഫൈസല്‍ അന്‍സാരി, എ കെ അബ്ദുല്‍ഗഫൂര്‍, ഖാലിദ് മദനി, അശ്‌റഫ് വാരണാക്കര, ഫൈസല്‍ മാഹി, പി എ ഹുസൈന്‍, കെ എ ജമാലുദ്ദീന്‍, റഫീഖ് എറവറാംകുന്ന്, നൗഷാദ്, അഹ്മദ്കുട്ടി, ഫഹീം കൊച്ചി, അബൂബക്കര്‍ അന്‍വാരി, ജാബിര്‍ കൊല്ലം, ജാഫര്‍ സാദിഖ്, സുലൈമാന്‍ സബാഹി, ഹാറൂന്‍ കക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം