എടവണ്ണ: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 30 മെയ് ഒന്ന് തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളന പ്രചരണഭാഗമായി കിഴക്കന്‍-പടിഞ്ഞാറന്‍ മേഖല പദയാത്രകള്‍ സംഘടിപ്പിച്ചു. കാലത്ത് പത്തിന് മലപ്പുറത്ത് നിന്ന് പടിഞ്ഞാറന്‍ മേഖല പദയാത്രയും എടക്കരയില്‍ നിന്ന് കിഴക്കന്‍ മേഖല പദയാത്രയും ആരംഭിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി മലപ്പുറത്തെ പദയാത്ര ഉദ്ഘാടനം ചെയ്തു. അലി മദനി മൊറയൂര്‍, കെ എം ഹുസൈന്‍, പി ഹംസ സുല്ലമി കാരക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി ഉബൈദുല്ല, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, യു പി യഹ്‌യാഖാന്‍, യു പി ശിഹാബുദ്ദീന്‍ കൂട്ടില്‍ പ്രസംഗിച്ചു.
എടക്കരയില്‍ നിന്നാരംഭിച്ച കിഴക്കന്‍ മേഖല പദയാത്രയുടെ ഉദ്ഘാടനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി നിര്‍വഹിച്ചു. പി വി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ്, അഷ്‌റഫ് എടക്കര, ഹംസ സുല്ലമി മൂത്തേടം, സി മുഹമ്മദ് സലീം സുല്ലമി, അബ്ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, മൊയ്തീന്‍ കുട്ടി സുല്ലമി, നൗഷാദ് ഉപ്പട, പി ടി മുഹമ്മദ്, ജലീല്‍ മാമാങ്കര, ഷാക്കിര്‍ ബാബു കുനിയില്‍, പി ടി നജ്മുദ്ദീന്‍, അനീസ് പാണ്ടിക്കാട്, അലി മദനി മൊറയൂര്‍, ഒ പി നൗഷാദ് തിരൂര്‍ക്കാട്, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, അബ്ദുന്നാസര്‍ പട്ടാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പദയാത്രയുടെ സമാപന സമ്മേളനം എടവണ്ണയില്‍ ഇന്ത്യന്‍ ഇസ്‌ലാഹീ മുവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ചൂഷണം, മതപണ്ഡിതരുടെ ഭാഗത്ത് നിന്നാവുമ്പോള്‍ സ്വീകാര്യവും അല്ലാതിരുന്നാല്‍ തള്ളിക്കളയേണ്ടതുമെന്ന നിലപാട് ഒട്ടും സ്വീകരിക്കാനാവില്ലെന്നും അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരായ പോരാട്ടം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, മൗലവി ഷഫീഖ് അസ്‌ലം, ഹംസ സുല്ലമി കാരക്കുന്ന്, എ നൂറുദ്ദീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം