Tuesday, July 17, 2012

ടി.കെ അബ്ദുല്‍ ഹമീദ് അന്തരിച്ചു


റിയാദ്: ഒരാഴ്ച മുന്‍പ് റിയാദില്‍ നിന്ന് കുടുംബസമേതം അവധിക്ക് നാട്ടില്‍ പോയ സാമൂഹ്യ പ്രവര്‍ത്തകന്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ സിയാംകണ്ടം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ടി.കെ അബ്ദുല്‍ ഹമീദ് (48) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരുപത് വര്‍ഷമായി റിയാദിലെ ഇബ്രാഹിം ഷാക്കര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയായ സല്‍വയാണ് ഭാര്യ. നാല് മക്കളുണ്ട്. കഴിഞ്ഞ ബുധനാഴ്ച നാട്ടില്‍ പോയ അബ്ദുല്‍ ഹമീദിന് രണ്ട് ദവസം കഴിഞ്ഞ് പെട്ടെന്ന് ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച കാലത്താണ് മരണം സംഭവിച്ചത്. 


പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന പി.കെ. മൂസ മൗലവിയുടെ മകനും പണ്ഡിതനുമായ പുളിക്കല്‍ ഹുസൈന്‍ മൗലവിയാണ് പിതാവ്. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അബ്ദുല്‍ ഹമീദ്. സഹോദരന്‍ ടി.കെ. അബ്ദുല്‍ നാസര്‍ റിയാദില്‍ തന്നെ അല്‍ ജുമൈഹ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ജിസാന്‍ ഖാലിദിയ സ്‌കൂളിന്റെ എം.ഡി., അബ്ദുല്‍ റൗഫ്, മക്കയിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ അബ്ദുസലാം എന്നിവരാണ് മററ് സഹോദരന്‍മാര്‍. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കള്‍ വിദ്യാര്‍ത്ഥികളായ ഖാലിദ് (പ്ലസ് ടു), ഖദീജ (ഒന്‍പതാം ക്ലാസ്), അഹമ്മദ് (ആറാം ക്ലാസ്, ഇര്‍ഫാന്‍ (മൂന്നാം ക്ലാസ്) എന്നിവരാണ് മക്കള്‍. ടി.കെ അബ്ദുല്‍ ഹമീദിന്റെ ആകസ്മികമായ മരണത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...