പട്ടാമ്പി: ആരാധനാകേന്ദ്രങ്ങളോടൊപ്പം സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരവും, എല്ലാവരെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളുമാകാൻ മസ്ജിദുകൾക്ക് കഴിയണമെന്ന് ഓൾ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
ഇസ്‌ലാഹി ചാരിറ്റബ്‌ൾ ട്രസ്റ്റിനു കീഴിൽ പട്ടാമ്പി, നടുവട്ടം കൂർക്കപ്പറമ്പിൽ നിർമിച്ച മസ്ജിദുൽ ഇസ്‌ലാഹ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. സലീം ചെർപ്പുളശ്ശേരി അധ്യക്ഷനായിരുന്നു. കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അസർ നമസ്കാരത്തിനു നേതൃത്വം നൽകി. ഈസ മദനി, സി ജെ മാസ്റ്റർ, പ്രദീപ്കുമാർ, ഡോ. പി എം ഹബീബ്‌റഹ്‌മാൻ, എം ടി ഹംസ മാസ്റ്റർ, അബ്ദുൽ അലി മദനി, പി എം എ ഗഫൂർ, പി കെ അബ്ദുല്ല പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം