കോഴിക്കോട്: കാമ്പസ് വീണ്ടും അരക്ഷിതാവസ്ഥയിലെക്ക് നീങ്ങുന്നത് അതീവ ഗൌരവമായി കാണണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടെറിയേറ്റ്. രാഷ്ടീയത്തിനപ്പുറം വര്‍ഗീയവും കൂടിയാവുന്ന കാമ്പസ് പ്രവണതയാണ് വിശാലിന്റെ മരണത്തിലൂടെ മറനീക്കി പുറത്തുവന്നത്. വിദ്യാഭ്യാസ സുരക്ഷിതത്വവും അഭിപ്രായ സംരക്ഷണവും അസ്തമിക്കുന്ന കാമ്പസ് വിവേകാത്മക മരുഭൂമിയാകും. കാമ്പസ് വിവേകത്തിന്റെ പ്രചാരങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് സാധിക്കണമെന്നു എം എസ് എം അഭിപ്രായപ്പെട്ടു.
കോഴിക്കോട് മര്‍ക്കസുദ്ദഅവയില്‍ ചേര്‍ന്ന യോഗത്തില്‍ എം എസ് എം സംസ്ഥാന പ്രസിടന്റ്റ് ഡോ. മുബഷിര്‍ പാലത്ത് ആദ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, ഖമറുദീന്‍ എളേറ്റില്‍, ആസിഫലി കണ്ണൂര്‍, സൈദ് മുഹമ്മദ്, സഗീറലി, അഫ്സല്‍ മടവൂര്‍, ആശിദ് ഷാ, ഹാഫിസ് റഹ്മാന്‍, ജൌഹര്‍ അയനിക്കോട്, ഫൈസല്‍ പാലത്ത് എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം