ചെമ്മാട്: പ്രഖ്യാപനങ്ങളിലും തീരുമാനങ്ങളിലും മാത്രം ഒതുക്കാതെ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് എം എസ് എം അറബിക് വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പാലൊളി കമ്മിറ്റി മുന്നോട്ടുവെച്ച അറബിക് സര്‍വകലാശാലക്ക് അനുകൂലമായ എല്ലാ സാഹചര്യവുമുണ്ടായിട്ടും അതിന്റെ സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവരാത്തത് പ്രതിഷേധാര്‍ഹമാണ്. 25ലക്ഷത്തോളം ആളുകള്‍ വിദേശത്തും ആയിരക്കണക്കിന് ആളുകള്‍ സ്വദേശത്തും അറബി ഭാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ജോലിനോക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും പുതിയ സംവിധാനങ്ങളോ പുരോഗമന പ്രവര്‍ത്തനങ്ങളോ കാര്യക്ഷമമായി അറബി ഭാഷാ മേഖലയില്‍ നടക്കുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാലങ്ങളായി അറബിക് വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനത്തെ സമ്മേളനം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങിയിട്ടും പ്രിലിമിനറി ഫലം പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പരീക്ഷാ നടത്തിപ്പിലും അതത് സമയങ്ങളില്‍ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതിലും കാണിക്കുന്ന അലംഭാവം ഖേദകരമാണ്. പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരം കാണണം- സമ്മേളനം ആവശ്യപ്പെട്ടു.
വിജ്ഞാനം വിവേകം വികാസം എന്ന പ്രമേയത്തില്‍ സെപ്തംബറില്‍ എറണാകുളത്ത് നടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ക്യാംപസുകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്ത അറബിക് വിദ്യാര്‍ത്ഥി സമ്മേളനം ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വിദേശ പ്രതിനിധി ഹമീദ് ബിന്‍ ഉബൈദ് അല്‍ മജൂരി മുഖ്യാതിഥിയായിരുന്നു. കെ എ അബ്ദുല്‍ ഹസീബ് മദനി, മമ്മുട്ടി മുസ്‌ലിയാര്‍, ശഫീഖ് അസ്‌ലം, ഹംസ സുല്ലമി മൂത്തേടം, ഹാഫിദ് റഹ്മാന്‍ മദനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. എം എസ് എം പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, അന്‍ഫസ് നന്മണ്ട, ഖമറുദ്ദീന്‍ എളേറ്റില്‍, ജലീല്‍ മാമാങ്കര, അഫ്‌സല്‍ മടവൂര്‍, സഗീറലി പന്താവൂര്‍, റിയാസ് പുലാമന്തോള്‍, നബീല്‍ പാലത്ത്, ശാഹിദ് മുസ്‌ലിം, സഹീര്‍ വെട്ടം, റസീം ഹാറൂണ്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം