പാലക്കാട് : അന്ധമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി മനുഷ്യനന്മക്കു വേണ്ടി പലിശരഹിത ബാങ്കിങ്ങിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നു എം എസ് എം സംസ്ഥാന സമിതി പാലക്കാട് KPM റീജന്‍സിയില്‍ സംഘടിപ്പിച്ച കൊമേര്സ് ആന്‍ഡ് ഇക്കണോമിക്സ് സ്റ്റുടന്റ്സ് മീറ്റ് ആവശ്യപ്പെട്ടു. പലിശ നിയന്ത്രി ക്കുന്ന സമ്പദ്വ്യവസ്ഥ സമൂഹത്തിലെ ഉപരി വര്‍ഗത്തിന് വളര്‍ച്ചയും അടിസ്ഥാന വര്‍ഗത്തിന് തളര്ച്ചയുമാണ് പ്രദാനം ചെയ്യുന്നത്. പലിശരഹിത ബാങ്കിങ്ങിന്റെ ഗുണം ഒരു മതസമൂഹത്തിനു മാത്രമാണെന്ന തെറ്റായ ധാരണ തിരുത്തുന്നതിനുള്ള സമയം അതിക്രമിച്ചെന്നും സംഗമം അഭിപ്രായപ്പെട്ടു.
സംഗമം എം ബി രാജേഷ് MP ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ ഡോ: ശാരിക്ക് നിസാര്‍, ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, ഡോ: ഹുസൈന്‍ മടവൂര്‍, ആഫീസ് അബ്ദുള്ള, നൌഫല്‍, ഹാരിസ് നസീര്‍, ജിഹാദ് ഹുസൈന്‍, അബ്ദുള്ള തൃശൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ആസിഫലി കണ്ണൂര്‍, അന്ഫസ് നന്മണ്ട, സെയ്ത് മുഹമ്മദ്, മമ്മു കോട്ടക്കല്‍, ജൌഹര്‍ അയിനിക്കോട്, ഖമരുദ്ദീന്‍, അക്ബര്‍ സാദിഖ്, ഷാനവാസ്, അഡ്വ: മുസ്തഫ, സാജിദ് തുടങ്ങിയ പ്രഗല്‍ഭര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം