മലപ്പുറം: രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ്സിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ട് സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്‌ഫോടനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്‌ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിച്ചും തീവ്രവാദ ആരോപണമുന്നയിച്ചും ഒരു സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ തിടുക്കം കാണിക്കുന്നവര്‍, ഹിന്ദുത്വ ഭീകരരുടെ രാഷ്‌ട്ര വിരുദ്ധ നടപടികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മൂടിവെക്കുകയായിരുന്നു എന്നാണ് അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. സത്യം മൂടിവെച്ച സ്‌ഫോടന പരമ്പര അന്വേഷണസംഘത്തിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. തീവ്രവാദം ആരോപിക്കപ്പെട്ട ഡോ. ഹനീഫിന്റെ നിരപരാധിത്വം തെളിഞ്ഞപ്പോള്‍ നഷ്‌ടപരിഹാരം നല്‌കാനും മാപ്പു പറയാനും ആസ്‌ട്രേലിയന്‍ ഭരണകൂടം സന്നദ്ധമാവുകയുണ്ടായി. നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അനീതി മതേതര രാഷ്‌ട്രമായ ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അസീമാനന്ദയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം മൗനം വെടിയണമെന്നും ബാബറി മസ്‌ജിദ് ധ്വംസനം ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് നടപടികളില്‍ സംഘപരിവാര്‍ നേതൃത്വം കുറ്റം സമ്മതിക്കണമെന്നും മാപ്പു പറയണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ഐ പി അബ്‌ദുസ്സലാം, ജ്‌അഫര്‍ വാണിമേല്‍, അബ്‌ദുസ്സലാം മുട്ടില്‍, ഇസ്‌മാഈല്‍ കരിയാട്, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം