മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെയുള്ള ഭരണകൂടഭീകരതയ്ക്ക് നിയമപരിരക്ഷ നല്‍കുന്ന ജ്യുഡീഷ്യറിയുടെ നിലപാട് ആപത്കരമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ദേശീയമനുഷ്യാവകാശക്കമ്മീഷന്‍ തയ്യാറാകണം. ആരാധാനകേന്ദ്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വിശ്വാസികളെ സാമ്പത്തിക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം വേണം-സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മതത്തില്‍ ബുദ്ധിയുടെ പ്രസക്തി അവഗണിക്കുന്നതാണ് ആധുനിക മുസ്‌ലിങ്ങള്‍ നേരിടുന്ന അപകടകരമായ പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പഠന സെഷനുകള്‍ നടന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിശുദ്ധ ഖുറാനും പ്രവാചകനും പ്രോത്സാഹിപ്പിച്ച, മുസ്‌ലിം സ്ത്രീകളുടെ പള്ളികളിലെ ആരാധനാസ്വാതന്ത്ര്യം വിലക്കാന്‍ പണ്ഡിതന്മാര്‍ക്കോ മഹല്ല് നേതൃത്വങ്ങള്‍ക്കോ അധികാരമില്ലെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനം അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു. തീവ്രവാദ ഭീകരസംഘങ്ങളിലേക്ക് ചെറുപ്പക്കാര്‍ വഴിതെറ്റാതിരിക്കാന്‍ സ്ത്രീകള്‍ കാര്യമായി ശ്രദ്ധചെലുത്തണമെന്ന് മേയര്‍ പറഞ്ഞു. എം.ജി.എം.സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഠനക്യാമ്പില്‍ കെ.അബ്ദുസലാം അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും ബിന്‍ലാദന്റെയും ബോംബിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ നടന്നുവരുന്ന ഗൂഢാലോചനയ്‌ക്കെതിരായി ജനാധിപത്യ പ്രതിരോധം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സിയാദ് അടിമാലി(യൂത്ത് ലീഗ്), അശ്വിനിദേവ്(യുവമോര്‍ച്ച), അഷ്‌റഫ് മൗലവി മൂവാറ്റുപുഴ(എസ്.ഡി.പി.ഐ.), ജാബിര്‍ അമാനി(ഐ.എസ്.എം.) തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകീട്ട് നടന്ന സമാപനസമ്മേളനം നൂറുല്‍ ഹസന്‍ ഉമരി ദല്‍ഹി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടി ഡോ .ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം.സലാഹുദ്ദീന്‍ മദനി, സി.എം.മൗലവി, മമ്മൂട്ടി മുസ്‌ലിയാര്‍, ആസിഫലി കണ്ണൂര്‍, കെ.കെ.ഹസന്‍ മദീനി, അബ്ദുസ്സലാം മുട്ടില്‍, ഇര്‍ഷാദ് സ്വലാഹി, റഫീഖ് കടലുണ്ടി, മുനീര്‍ സലഫി ഖത്തര്‍, ബഷീര്‍ മാമാങ്കര മക്ക, നാസിമുദ്ദീന്‍ ഫാറൂഖി, ശൗഖത് സാഹിബ് കായംകുളം, കെ.കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം