കൊച്ചി: ഫോറം ഫോര്‍ ഫെയ്‌ത്ത് ആന്റ് ഫ്രറ്റേര്‍ണിറ്റി ഏര്‍പ്പെടുത്തിയ ഫ്രറ്റേര്‍ണിറ്റി അവാര്‍ഡ് ശബാബില്‍ പ്രസിദ്ധീകരിച്ച `പ്രവാചകനും ഇതര മതങ്ങളും' എന്ന ലേഖനത്തിന്റെ കര്‍ത്താവായ കെ ടി അന്‍വര്‍സാദത്തിന് ലഭിച്ചു. പതിനായിരത്തൊന്ന് രൂപയും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. ശബാബ് വാരിക 2009 ജൂലൈ 18ലാണ് ഇത് പ്രസിദ്ധീകരിച്ചത്. 2010 ജൂലൈ 23ന് പ്രസിദ്ധീകരിച്ച സി മുഹമ്മദ്‌സലീം സുല്ലമി എഴുതിയ `ഇസ്‌ലാമിന്റെ സാമൂഹികതയും മാനവിക തലങ്ങളും' എന്ന ലേഖനം പ്രോത്സാഹന സമ്മാനം നേടി. ഖുര്‍ആനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍, മാനവ സൗഹൃദം, മുസ്‌ലിം സാഹോദര്യം, വിമര്‍ശനത്തിലെ മാന്യത, അവതരണ ഗാംഭീര്യം എന്നിവയായിരുന്നു അവാര്‍ഡ് നിര്‍ണയത്തിന്റെ മുഖ്യമാനദണ്ഡങ്ങള്‍. വിവിധ മുസ്‌ലിം സംഘടനാ പ്രസിദ്ധീകരണങ്ങളായ ശബാബ്, രിസാല, വിചിന്തനം, സന്തുഷ്‌ടകുടുംബം, അന്നസീം, അല്‍ബുസ്‌താന്‍, പ്രബോധനം എന്നീ ഓരോ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ക്കാണ് അവാര്‍ഡ്. മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ (ശബാബ്), ഡോ. ബഹാവുദ്ദീന്‍ കൂരിയാട് (സന്തുഷ്‌ടകുടുംബം), ടി കെ അലി അശ്‌റഫ്(രിസാല), ഇ കെ എം പന്നൂര്‍ (വിചിന്തനം), മൈലാപ്പൂര്‍ ശൗക്കത്തലി മൗലവി (അന്നസീം), എ കമറുദ്ദീന്‍ (അല്‍ബുസ്‌താന്‍), ടി കെ ഉബൈദ് (പ്രബോധനം) എന്നിവരാണ് ജൂറി അംഗങ്ങള്‍. ജനുവരി 8ന് കോഴിക്കോട് എം എസ് എസ് ഹാളില്‍ നടക്കുന്ന അവാര്‍ഡ്‌ദാന സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്‌ഘാടനം ചെയ്യും. പി വി അബ്‌ദുല്‍വഹാബ് അവാര്‍ഡുകള്‍ സമ്മാനിക്കും. വി എ മുഹമ്മദ് അശ്‌റഫ് അവാര്‍ഡ് വിശദീകരണം നടത്തും. ഡോ. ഫസല്‍ ഗഫൂര്‍ സുവനീര്‍ പ്രകാശനം ചെയ്യും. പി കെ അഹ്‌മദ് സുവനീര്‍ ഏറ്റുവാങ്ങും. കെ വി മുഹമ്മദ് സക്കീര്‍, സി പി കുഞ്ഞുമുഹമ്മദ്, ഡോ. കെ എം അബൂബക്കര്‍, എന്‍ കെ അലി, എം പി അഹ്‌മദ്, അമീര്‍ അഹ്‌മദ്, സി എം നജീബ്, സി എം എ റഷീദ് പ്രസംഗിക്കും. |
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം