Thursday, January 13, 2011
വിശ്വാസരംഗത്തെ ചൂഷണങ്ങള്‍ ചെറുക്കുക -സി പി ഉമര്‍സുല്ലമി
വളാഞ്ചേരി: വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ചെറുക്കണമെന്ന് കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഐ എസ് എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് ടി അബ്‌ദുല്‍ ഖാദിര്‍, ടി അബ്‌ദുസ്സമദ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്‌മാന്‍ ഫാറൂഖി, ശഫീഖ് അസ്‌ലം, സനിയ്യ ടീച്ചര്‍, കെ പി അബ്‌ദുല്‍ അസീസ് സ്വലാഹി ക്ലാസ്സെടുത്തു. ദഅ്‌വ സ്‌ക്വാഡിന് ഐ എസ് എം സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ നേതൃത്വം നല്‌കി.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം