Thursday, January 06, 2011

വായിച്ചുവളരാന്‍ കുട്ടികള്‍ ആര്‍ജവം കാണിക്കുക: പി കെ പാറക്കടവ്‌






അരീക്കോട്‌: ദൃശ്യമാധ്യമങ്ങളുടെ മായാലോകത്ത്‌ വായന നിലനിര്‍ത്തുക എന്നത്‌ പുതിയ തലമുറയിലെ കുട്ടികള്‍ക്ക്‌ ബാധ്യതയാണെന്ന്‌ പ്രസിദ്ധ ചെറുകഥാകൃത്ത്‌ പി കെ പാറക്കടവ്‌ പറഞ്ഞു. വായിച്ചു വളര്‍ന്ന കുട്ടികള്‍ക്കേ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അറിയാനും പ്രതികരിക്കാനുമാവൂ. ചരിത്രത്തിന്റെ ഭാഗമായ മഹാന്‍മാരുടെ ജീവിതമതാണ്‌ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഒന്നിച്ചുയരാം നേരിന്‍വഴിയില്‍ ബാലസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ എന്‍ എം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എന്‍ വി അബ്‌ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എം എസ്‌ എം ജനറല്‍ സെക്രട്ടറി അന്‍ഫസ്‌ നന്മണ്ട, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ പി പി അബ്‌ദുല്‍ഹഖ്‌, പി ടി ബീരാന്‍കുട്ടി സുല്ലമി, പി പി സഫറുല്ല, അബൂബക്കര്‍ മൗലവി പുളിക്കല്‍, അലി അശ്‌റഫ്‌ പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സമ്മേളനാനുബന്ധമായി എം എസ്‌ എം പുറത്തിറക്കിയ സിനാപ്‌സ്‌ -ഇസ്‌ലാമിക മത വിനോദ വിജ്ഞാന സോഫ്‌റ്റ്‌ വെയര്‍ അഡ്വ എം ഉമര്‍ എം എല്‍ എ പ്രകാശനം ചെയ്‌തു.

വിവിധ സെഷനുകളിലായി ജലീല്‍ പരപ്പനങ്ങാടി, ഇ ഒ അബ്‌ദുല്‍ നാസര്‍, സി ടി എ റസാഖ്‌ ഒതായി, പി എം എ ഗഫൂര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം എം എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഷാനവാസ്‌ പറവന്നൂര്‍, അക്‌ബര്‍ സാദിഖ്‌ വി പി, ഖമറൂദ്ദീന്‍ എളേറ്റില്‍, മുഹ്‌സിന്‍ കോട്ടക്കല്‍, ജൗഹര്‍ അയനിക്കോട്‌, യൂനുസ്‌ ചെങ്ങര, ജലീല്‍ മാമാങ്കര, മുഹ്‌സിന്‍ തൃപ്പനച്ചി, ജിഹാദ്‌ കെ എം പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...