നിലമ്പൂര്‍ : ആദര്‍ശ കാമ്പയ്‌നിന്റെ ഭാഗമായി മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച പ്രാസ്ഥാനിക സമ്മേളനം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മതങ്ങള്‍ പരസ്‌പരം തമ്മിലടിക്കാനും സംഘശക്തി തെളിയിക്കുന്നതിനുമുള്ള ഉപാധിയല്ലെന്നും വിമോചനത്തിന്റെയും ശാന്തിയുടെയും സന്ദേശമാണ് മതദര്‍ശനങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി മുഖ്യ പ്രഭാഷണം നടത്തി. കെ ജെ യു അസി. സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി, പി അബൂബക്കര്‍ മദനി, കെ അബൂബക്കര്‍ പ്രസംഗിച്ചു. പി വി അബ്‌ദുല്ലത്തീഫ്, സി എച്ച് ഇഖ്‌ബാല്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ഡി സെബാസ്റ്റ്യന്‍ ആശംസകള്‍ നേര്‍ന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം