ചേളാരി : പുതിയ സാങ്കേതികവിദ്യകളെയും നേട്ടങ്ങളെയും ധാര്‍മിക മാനുഷിക മൂല്യങ്ങളുടെ പരിപോഷണത്തിന് ഉപയുക്തമാക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാകണമെന്നു എം എസ് എം എഞ്ചിനീയറിംഗ് സമ്മേളനം ആവശ്യപ്പെട്ടു. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പുതിയ പ്രൊഫെഷണല്‍ വിദ്യാഭ്യാസമേഖല സൃഷ്ടിക്കുന്ന കരിയറിസത്തിനപ്പുരത്ത് സാങ്കേതിക നേട്ടങ്ങളെ സാമൂഹിക മാറ്റങ്ങള്‍ക്കു ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്നും യോഗം ഉണര്‍ത്തി.
വിദ്യാര്‍ഥിസംഗമം അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഉബൈദുള്ള താനാളൂര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി പി സുഹൈര്‍ സാബിര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ: ഹുസൈന്‍ മടവൂര്‍, എ അസ്ഗറലി, മുജീബുറഹ്മാന്‍ കിനാലൂര്‍, ബഷീര്‍ പട്ടേല്‍താഴം, അഡ്വ: പി എം മുഹമ്മദ് കുട്ടി, അബ്ദുല്‍ കരീം എഞ്ചിനീയര്‍, പി എം ഹസന്‍ ഹാജി, സി മമ്മു, ഇബ്രാഹിം അന്‍സാരി, അന്ഫസ് നന്മണ്ട, അബ്ദുല്ലത്തീഫ് കരുംബിലാക്കല്‍, ഇബ്രാഹിം ബുസ്താനി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം