ഐ എസ് എം ജില്ല നേതൃസംഗമം മഞ്ചേരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം ജലീല്‍ ഉദ്‌ഘാടനം ചെയ്യുന്നു. |
മഞ്ചേരി: മഹാരാഷ്‌ട്ര എ ടി എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വധിക്കപ്പെട്ടതില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‌താവന അവഗണിക്കാവതല്ലെന്നും ഈ ആരോപണം അന്വേഷണവിധേയമാക്കണമെന്നും ഐ എസ് എം മലപ്പുറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. രാജ്യത്ത് ഉടനീളം നടന്ന ബോംബാക്രമണങ്ങളില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരില്‍ ഹേമന്ദ് കര്‍ക്കറെക്ക് ഇവരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നത് വസ്‌തുതയാണെന്നിരിക്കെ മുന്‍ മുഖ്യമന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. പാക് ഭീകരന്മാര്‍ ഇന്ത്യയില്‍ നടത്തിയ കൂട്ടക്കുരുതിയുടെ മറവില്‍ ഹേമന്ത് കര്‍ക്കറെയെ ബലിയാടാക്കിയതായിരിക്കാമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആരാധ്യനേകന്‍ അനശ്വര ശാന്തി എന്ന ഐ എസ് എം സംസ്ഥാന ക്യാംപയിന്റെ ഭാഗമായി നടന്ന ജില്ല നേതൃസംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് ത്വയ്യിബ് സുല്ലമി, പി അലി അഷ്‌റഫ്, എം മൊയ്‌തീന്‍കുട്ടി സുല്ലമി, കെ മുഹമ്മദ് ബഷീര്‍, ഗഫൂര്‍ സ്വലാഹി, വി ഫിറോസ് നിലമ്പൂര്‍, എം അഷ്‌റഫ് കൊണ്ടോട്ടി, പി കെ നജ്‌മുദ്ദീന്‍ എടവണ്ണ, എം അന്‍വര്‍ ഷക്കീല്‍, സി അബ്‌ദുസ്സലാം, ഇ കെ അബ്‌ദുന്നാസര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം